അടൂര്‍ ഗോപാല കൃഷ്ണന്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

തിരുവനന്തുപരം: രാജ്യത്ത് ആള്‍ക്കൂട്ട ആക്രണവും കൊലപാതകങ്ങളും വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാമചന്ദ്രഗുഹ, അടൂര്‍ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണ സെന്‍ തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധമായ കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് ചെയ്തതെന്നും കോടതി ഈ കേസ് അഡ്മിറ്റ് ചെയ്തതിലാണ് ആശങ്കയെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പ്രതികരിച്ചു. ഗോഡ്‌സെയെ ദൈവമായി പ്രഖ്യാപിച്ച സ്ത്രീയും എംപിയാണെന്നും അവര്‍ വെറുമൊരു എംപിയല്ല ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ എംപിയാണ്. എന്നിട്ടും അവര്‍ രാജ്യദ്രോഹിയല്ലെന്നും അവരെ ആരും ജയിലിലടക്കുന്നില്ലെന്നും അദേഹം പറഞ്ഞു. അതെസമയം ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമഹാസഭ നല്‍കിയ പരാതിയില്‍ മുംബൈയിലെ സദര്‍ പോലീസാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles