തിരൂരങ്ങാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രക്ക് പോസ്റ്റിലിടിച്ച് തകര്‍ന്നു. ദേശീയപാത കക്കാട് കരിമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളായ രണ്ടു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം നടന്നത്.

അപകടത്തെത്തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു.

Related Articles