റെയില്‍വേ ഇനി നമ്മുടെ സ്വന്തമല്ല;ആദ്യ സ്വകാര്യ ട്രെയിന്‍ ഇന്ന് ഓടി തുടങ്ങും

തിരുവനന്തപുരം: ആദ്യ സ്വകാര്യ ട്രെയിന്‍ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഡല്‍ഹി മുതല്‍ ലക്‌നൗ വരെ സര്‍വ്വീസ് നടത്തുന്ന തേജസ്സ് എന്ന ട്രെയിനാണ് ആദ്യ സ്വകാര്യട്രെയിന്‍. ശനിയാഴ്ച മുതലാണ് പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നത്.

തത്കാല്‍ നിരക്കിനേക്കാള്‍ 25 ശതമാനമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ഉള്‍പ്പെടെ യാത്രാ സൗജന്യങ്ങള്‍ ഒന്നും തന്നെ ലഭിക്കില്ല. കൃത്യസമയം,ഇന്‍ഷുറന്‍സ്, ട്രെയിന്‍ വൈകിയാലുള്ള നഷ്ടപരിഹാരം എന്നിവയാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ കൃത്യസമയം പാലിച്ച് സ്വകാര്യ ട്രെയിനുകള്‍ കടന്നുപോകാന്‍ സാധാരണ ട്രെയിനുകള്‍ പിടിച്ചിടുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. ഇതിനുപുറമെ നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം വരെ ജീവനക്കാര്‍ റെയില്‍വേയില്‍ തൊഴില്‍ ലഭിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കുമുള്ള സംവരണവും ലഭിച്ചിരുന്നു. എന്നാല്‍ സ്വകാര്യവല്‍ക്കരണത്തോടെ ഈ സംവരണവും നഷ്ടമാകും.

സ്വകാര്യ ട്രെയിനുകള്‍ അമ്പത് റൂട്ടുകളില്‍ ഓടിക്കാനാണ് നടപടി. 150 ട്രെയിനുകളാണ് ആദ്യഘട്ടത്തിലുള്ളത്.

അതെസമയം റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ വെള്ളിയാഴ്ച റെയില്‍വേയിലെ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുക.

Related Articles