അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ളപുരസ്‌ക്കാരം ജയസൂര്യക്ക്

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുരസ്‌ക്കാര വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേക നന്ദിയും ജയസൂര്യ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് മേളയില്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നത്.

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് പറയുന്നത്. ഇതില്‍ മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്.

Related Articles