കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. റദ്ദാക്കിയ ക്വാട്ടകള്‍ പുനസ്ഥാപിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
എല്ലാ അധ്യയനവര്‍ഷവും ഓരോ എംപിമാര്‍ക്കും പത്ത് സീറ്റുകളും വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്ക് രണ്ടു സീറ്റുകളും അനുവദിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയിരുന്നു.
ഈ ഹര്‍ജിയിന്മേല്‍ ക്വാട്ടകള്‍ പുനസ്ഥാപിക്കാന്‍ സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.




