Section

malabari-logo-mobile

താനൂരില്‍ ഫയര്‍‌സ്റ്റേഷന് ഭരണാനുമതി: വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇനി സൗകര്യമാകും

HIGHLIGHTS : Administrative permission for fire station in Tanur

മലപ്പുറം: തീരദേശമേഖലയില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താനൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന് ഭരണാനുമതി. സംസ്ഥാന സര്‍ക്കാര്‍ 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഫയര്‍‌സ്റ്റേഷന്‍ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത്. താനൂര്‍ കളരിപ്പടിയിലെ സ്വകാര്യവ്യക്തിയുടെ ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ച വാടകയ്ക്ക് അനുവദിക്കാമെന്ന് തീരുമാനമായ സാഹചര്യത്തിലാണ് നടപടി. കളരിപ്പടിയിലെ സ്ഥലത്ത് ഫയര്‍‌സ്റ്റേഷന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അനുമതിയായതോടെ ഇനി നടപടികള്‍ വേഗത്തിലാകും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനുയോജ്യമായ സ്ഥലം താനൂര്‍ മേഖലയില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭ്യമാക്കി സര്‍ക്കാറിനെ അറിയിക്കുകയായിരുന്നുവെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. താനൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ മത്സ്യബന്ധന മേഖലയില്‍ അപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകും. മറ്റ് ഇടങ്ങളിലേക്കും വേഗത്തില്‍ സേവനം ലഭ്യമാക്കാനാകും.

sameeksha-malabarinews

നിലവില്‍ താനൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അത്യാഹിതങ്ങളുണ്ടായാല്‍ തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തണം. പരപ്പനങ്ങാടി മുതല്‍ ദേശീയപാത ചേളാരി വരെയുള്ള മേഖലകളിലും പല ഘട്ടങ്ങളിലും തിരൂര്‍ ഫയര്‍ഫോഴ്‌സിന്റെ സേവനമാണ് ലഭ്യമാകാറ്. എന്നാല്‍ അപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ദൂരം കൂടുതല്‍ പലപ്പോഴും തടസ്സമാകാറുണ്ട്. താനൂരില്‍ ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇതിനെല്ലാം പരിഹാരമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!