കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാന്‍മുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘത്തില്‍ മൂന്ന് പോരാണ് ഉണ്ടായിരുന്നതെന്നും അവരാണ് വെടിവെച്ചതെന്നുമാണ് പൊലീസ് പറയുന്നത്. തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു. ആരാണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം തിരുനെല്ലി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.




