ഹമീദ് മാസ്റ്റര്‍ എംഎല്‍എക്ക് കോവിഡ് പോസിറ്റീവ്

വള്ളിക്കുന്ന് :വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് കോവിഡ് പോസറ്റീവ്. ചെറിയ തോതിലുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു.

ഇന്നലെ കോവിഡ് ടെസ്റ്റിന് വിധേയമായി. റിസള്‍ട്ട് പോസറ്റീവാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എയുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ഹോം ക്വാറന്റയിനില്‍ പോവണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top