ആധാര്‍ തിരുത്താനും പുതുക്കാനും മലപ്പുറം സിവില്‍ സ്റ്റേഷനിലെ പ്രത്യേക കൗണ്ടര്‍ ജനുവരി 9 വരെ

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ആധാര്‍ സ്‌പെഷ്യല്‍ കൗണ്ടര്‍ ജനുവരി ഒന്‍പത് വൈകീട്ട് നാല് വരെ നീട്ടി. പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലെ ആധാറിലെ തെറ്റ് തിരുത്തുന്നതിനും ഫോട്ടോ മാറ്റുന്നതിനും 5/15 വയസിലെ നിര്‍ബന്ധിത ആധാര്‍ പുതുക്കലിനുമുള്ള സൗകര്യം കൗണ്ടറുകളില്‍ ലഭിക്കും.

പോസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും സി.ഡബ്‌ള്യൂ.എ പോളിസി പരിവര്‍ത്തനപ്പെടുത്തുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവ ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയും പ്രത്യേക കൗണ്ടറുകളില്‍ ഒരുക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top