താനൂര്‍: താനൂര്‍ ഓട്ടുംപുറം പുഴയോരത്ത് വീണ്ടും വ്യാജവാറ്റ് സജീവമാകുന്നു. പുഴയോരത്ത് ചാരായം വാറ്റുന്നതിനിടെ രണ്ട് പേര്‍ താനൂര്‍ പോലീസിന്റെ പിടിയിലായി. ഒട്ടുംപുറം സ്വദേശികളായ പ്രദീപ് എന്ന കുട്ടന്‍, കാദിയാന്റപുരയ്‌ക്കല്‍ അബ്ദുല്‍ സലാം എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്‌ച പുലര്‍ച്ചയാണ് പുഴയോരത്ത് പോലീസ് റെയിഡ് നടത്തിയത്. പോലീസിനെ കണ്ട് സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ വാറ്റാനുപയോഗിച്ച ഉപകരണങ്ങളും, പാത്രങ്ങളും, ഏഴ് ലിറ്റര്‍ ചാരായവും പിടികൂടി.
താനൂര്‍ എസ്‌ഐ എന്‍ ശ്രീജിത്ത, സിപിഓമാരായ രജിത്ത്, രാകേഷ്, എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.




