HIGHLIGHTS : Actress Noorin Sharif is getting married
പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാറ് ലവ്വിലൂടെ ശ്രദ്ധേയായി മാറിയ നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടന്‍ കൂടിയായ ഫഹിം സഫറാണ് വരന്‍. അടുത്ത ബന്ധുക്കുളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നു.
സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. കൈയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ നൂറിന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഫഹിമുമായിട്ടുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ സൂചിപ്പിച്ചിരുന്നില്ല. ഇതോടെ വാര്‍ത്ത അറിഞ്ഞ ആരാധകരും നെട്ടിയിരുക്കുകയാണ്.

ജൂണ്‍, മധുരം, എന്നീ സിനിമകളിലാണ് ഫഹിം അഭിനയിച്ചിട്ടുള്ളത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒമര്‍ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നൂറിന്‍ അഭിനയിച്ച് തുടങ്ങുന്നത്. ചിത്രത്തില്‍ ബാലു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് നൂറിനെത്തിയത്. ശേഷം ഒരു അഡാറ് ലവ്വില്‍ ഗാഥ ജോണ്‍ എന്ന നായിക വേഷത്തിലെത്തി. ധമാക്ക, വെള്ളപ്പം എന്നിവയാണ് മറ്റ് സിനിമകള്‍. ഇതിനിടെ തെലുങ്കിലും നൂറിന്‍ അഭിനയിച്ചിരുന്നു. ഇനി മലയാളത്തില്‍ ബെര്‍മുഡ എന്ന ചിത്രം കൂടി വരാനിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു