പരപ്പനങ്ങാടി: യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ആലുങ്ങല്‍ ബീച്ചില്‍ ബാപ്പാലിന്റെ പുരക്കല്‍ ശിഹാബ് (40)ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ചെട്ടിപ്പടി മത്സ്യ മാര്‍ക്കറ്റിന്റെ സമീപത്തെ കെട്ടിടത്തില്‍ വെച്ച് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഡിവിഷന്‍ 41 ലെ കൗണ്‍സിലര്‍ ബി പി ശാഹിദയുടെ സഹോദരനാണ്. ഭാര്യ റംലത്തു . പിതാവ് :കുഞ്ഞിമോൻ.മാതാവ് :കുഞ്ഞിമോൾ.ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് ഷംവില്‍,ഇംതിസാല്‍,ഇംതിനാന്‍,മുഹമ്മദ് സാമിഹ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



