Section

malabari-logo-mobile

നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു

HIGHLIGHTS : Actress Gautami resigns from BJP

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു.
തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ സഹായിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ബിജെപിയില്‍ അംഗമാണെന്നും ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഗൗതമി പറഞ്ഞു. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു.

ബിജെപിയുടെ അംഗത്വം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത് വളരെ വേദനയോടും കടുത്ത നിരാശയോടും കൂടിയാണ്. ജീവിതത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളിലും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയെ മാനിച്ചു. എന്നിട്ടും ഇന്ന് താന്‍ ജീവിതത്തിലെ സങ്കല്‍പ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, അവരില്‍ പലരും തന്നെ ചതിക്കുകയും സമ്പാദ്യം കവരുകയും ചെയ്ത ആ വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയുമാണെന്നും ഗൗതമി രാജിക്കത്തില്‍ പറഞ്ഞു.

sameeksha-malabarinews

മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിന് കീഴില്‍ 1997 ലാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!