Section

malabari-logo-mobile

ഗാസയില്‍ അതിശക്ത വ്യോമാക്രമണവുമായി ഇസ്രയേല്‍

HIGHLIGHTS : Israel with heavy airstrikes in Gaza

ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 117 പേരും കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കണക്കാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിക്കുന്ന ഇസ്രയേല്‍ അനുകൂല പ്രമേയം വീറ്റോ ചെയ്യാനൊരുങ്ങുകയാണ് റഷ്യയും ചൈനയും.

വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിക്കുന്നതിനിടയിലും ബോബാക്രമണം തുടരുകയാണ് ഇസ്രയേല്‍. ആളുകോളോട് മാറാന്‍ പറഞ്ഞ തെക്കന്‍ ഗാസയിലും വ്യാപക മിസൈലാക്രമണമാണ് നടന്നത്. സൈനിക നടപടി തുടര്‍ന്നിരുന്ന വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ഇന്ന് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കില്‍ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇസ്രയേലിന്റെ കസ്റ്റഡിയിലാണ്. വെസ്റ്റ്ബാങ്കിലെ പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഈ പള്ളി അഭയാര്‍ത്ഥികള്‍ തങ്ങിയിരുന്നതാണെന്ന് പലസ്തീന്‍ പറയുന്നു. എന്നാല്‍ ഇവിടെ ഭൂഗര്‍ഭ അറകളില്‍ ഒളിച്ചിരുന്ന അക്രമികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ വാദിക്കുന്നു.

sameeksha-malabarinews

ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ ആളില്ലാ വിമാനത്തിന് നേരെ ഹിസ്ബുല്ല മിസൈല്‍ തൊടുത്തു. മറുപടിയായി ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇതുവരെ 17 ഹിസ്ബുല്ല അംഗങ്ങള്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിബന്ധനകളോടെ ഇന്നലെ തുറന്ന റഫ അതിര്‍ത്തിയിലൂടെ പോകുന്ന ഓരോ ട്രക്കും പരിശോധിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ട്രക്കുകളില്‍ ഇന്ധനം കൊണ്ടുപോകാന്‍ അനുവദിക്കില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!