പരപ്പനങ്ങാടിയില്‍ മോഷണം

പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ഹോളോ ബ്രിക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം. ഇവിടെ നിന്ന് ഒറിസ സ്വദേശി അര്‍ജുന്‍ എന്നയാളുടെ മൊബൈലും ബാഗും മാണ് മോഷണം പോയത്. മോഷ്ടിച്ച ബാഗ് സമീപത്തെ വീടിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം. മോഷ്ടാക്കള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഒരു പിക്കാസ് കെട്ടിടത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കമ്പനി ഉടമ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top