എമാ ദാത്ഷി സൂപ്പര്‍ ടേസ്റ്റാണ്‌

ചേരുവകള്‍
എണ്ണ
ഉള്ളി – 1
തക്കാളി – 1
വെളുത്തുള്ളി- 2
പച്ചമുളക് കുരു കളഞ്ഞത്‌ – 4
വെണ്ണ – ഒരു ടീസ്പൂണ്‍
കുരുമുളക് – ആവശ്യത്തിന്
ഉപ്പ്
ചീസ് – 2 സ്ലൈസ്
വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. സവാള തക്കാളി
അരിഞ്ഞത് ചേര്‍ക്കുക. അതിലേയ്ക്ക് കുറച്ചു വെളുത്തുള്ളി, പച്ചമുളക് നീളത്തില്‍ അരിഞ്ഞതും രണ്ടോ മൂന്നോ സ്പൂണ്‍ വെണ്ണയും ഇട്ടുകൊടുക്കുക. ഒരു ടീസ്പൂണ്‍ കുരുമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും കൂടി ചേര്‍ത്ത് നന്നായി വേവിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോള്‍ അതിലേയ്ക്ക് രണ്ട് സ്ലൈസ് ചീസ് കൂടി ചേര്‍ക്കുക. രണ്ടു മിനിറ്റിനു ശേഷം നന്നായി ഇളക്കിയെടുക്കുക. തുടര്‍ന്ന് ചൂടോടെ സേര്‍വ് ചെയ്യാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top