Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 ലേക്ക് മാറ്റി

HIGHLIGHTS : കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 13 ാം തിയ്യതിയി...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 13 ാം തിയ്യതിയിലേക്ക് മാറ്റി.

നാദിര്‍ഷ നല്‍കിയ മൊഴിയിലെ പൊരുത്ത കേടുകളെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് താരം പോലീസിനെ അറിയിച്ചു. പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

കേസില്‍ നാദിര്‍ഷയെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം അറിയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!