ജിദ്ദ: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സൗദിയിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മക്കയില്‍ മരിച്ചു. കുളത്തൂര്‍ കുറുപ്പത്താല്‍ വടക്കേകുളമ്പില്‍ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകന്‍ മായിന്‍കുട്ടി (58) ആണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്.
പനി ബാധിച്ചതിനിടെ തുടര്‍ന്ന്് അറഫ സംഗമത്തിന്റെ തലേദിവസം ശാര ജദീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കലശലാവുകയും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ച ശേഷം മിനായിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ കാലത്താണ് മരണം. ഭാര്യ ആയിഷയോടൊപ്പമാണ് ഹജ്ജിനെത്തിയത്. മദീന സന്ദര്‍ശിച്ച ശേഷം ഈ മാസം 28നാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുക.
മക്കള്‍: നസീബ, നബീല്‍. മരുമകന്‍: ഇസ്ഹാഖ് മാസ്റ്റര്‍ കാവുംപുറം. മൃതദേഹം ഇന്നലെ മഗ്‌രിബ് നമസ്‌കാരാനന്തരം മക്കയിലെ ജന്നത്തുല്‍ മഅല്ലയില്‍ മറവുചെയ്തു.



