നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം വിഐപി പറയട്ടേയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിഐപി പറഞ്ഞില്ലെങ്കില്‍ വിസ്താരം നടക്കുമ്പോള്‍ താന്‍ അക്കാര്യം പറയുമെന്നും സുനി പറഞ്ഞു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്.

കേസില്‍ സുനിയുടെ റിമാന്‍ഡ് കോടതി നീട്ടി. ഈ മാസം 22 വരെയാണ് നീട്ടിയത്.സുനിയുടെ ജാമ്യാപേക്ഷയും, ജയില്‍ മാറ്റ അപേക്ഷയും കോടതി 14 ന് പരിഗണിക്കും.

 

Share news
error: Content is protected !!
Scroll to Top