നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് പതിനൊന്നിലേക്ക് മാറ്റി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്ന കാര്യം സുപ്രീംകോടതി പതിനൊന്നിലേക്ക് മാറ്റി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്നും സെന്‍സിറ്റീവ് വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അത് പുറത്തുവിട്ടാല്‍ സ്വകാര്യതയെ ബാധിക്കും . ഇക്കാര്യങ്ങള്‍ ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്നും കോടതി അറിയിച്ചു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതി പള്‍സര്‍സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഹേമന്ത് ഗുപ്ത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ദിലീപിനായി ഹാജരാകുന്നത്.

Related Articles