സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചത് പള്ളിക്കല്‍. തിരൂരങ്ങാടി സ്വദേശികള്‍

മസ്‌ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിരൂരങ്ങാടി കക്കാട് കരിമ്പില്‍ സ്വദേശി അഷ്‌റഫ് ഹാജി, പള്ളിക്കല്‍ ബസാര്‍ പുരുത്തിക്കാട് അസൈനാര്‍,കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ സലാം എന്നിവരാണ് മരിച്ചത്. ഉമര്‍ എന്നയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. സലാലക്ക് സമീപം മിര്‍ബാതിലായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവര്‍ സലാലയില്‍ സന്ദര്‍ശന വിസയിലെത്തിയതാണെന്നാണ് വിവരം.

Related Articles