ബഹ്‌റൈനില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ്

മനാമ: ബഹ്‌റൈനില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മൂല്യവര്‍ധിത നികുതി-വാറ്റ് നടപ്പിലാക്കുന്നതില്‍ നിന്നും 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ വാറ്റിന്റെ പരിധിയില്‍ വരുന്നത് അഞ്ചു മില്യന്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ്. അതുകൊണ്ടുതന്നെ ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്.വാറ്റ് നടപ്പില്‍ വരുത്താനായി ജി സി സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതിനെ പിന്‍തുടര്‍ന്നാണ് രാജ്യത്തു വാറ്റ് നടപ്പിലാക്കുന്നത്.

ഇക്കാര്യത്തിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ 80008001 എന്ന നമ്പറിലോ vat@mof.gov.bh എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.