Section

malabari-logo-mobile

സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ അലവന്‍സ് വര്‍ധിപ്പിച്ചു; തീരുമാനം കുവൈത്തിലെ സ്വകാര്യ മേഖലയിലേക്ക് യുവാക്കളെ ആകര്‍ക്കാന്‍

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അലവന്‍സ് വര്‍ധിപ്പിച്ചു. 30000 സ്വദേശികളുടെ അലവന്‍സാണ് വര്‍ധിപ്പിച്ചത്...

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അലവന്‍സ് വര്‍ധിപ്പിച്ചു. 30000 സ്വദേശികളുടെ അലവന്‍സാണ് വര്‍ധിപ്പിച്ചത്. സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം മാസത്തില്‍ 147 ദിനാറില്‍ നന്ന് 161 ദിനാര്‍ ആയും ലോവര്‍ സര്‍ട്ടിഫിക്കറ്റുള്ളവരുടേത് 136 ദിനാറില്‍ നിന്ന് 161 ആയുമാണ് വര്‍ധിപ്പിച്ചത്.

തൊഴില്‍ സ്ഥാപനങ്ങളില്‍ നല്‍കുന്ന ശമ്പളത്തിന് പുറമെയാണ് സര്‍ക്കാര്‍ നല്‍കിവരുന്ന അലവന്‍സിലും വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഇതിനുപുറമെ സര്‍ക്കാര്‍ പദ്ധതികളില്‍ അഞ്ച് ശതമാനമെങ്കിലും സ്വദേശി യുവാക്കളുടെ കീഴിലുള്ള ചെറുകിട ഇടത്തര കമ്പനികള്‍ക്ക് നല്‍കണമെന്ന തീരുമാനവും നടപ്പിലാക്കും.

sameeksha-malabarinews

കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുക, സ്വയം സംരംഭങ്ങള്‍ക്കു സ്ഥലം അനുവദിക്കുക, കുടില്‍ വ്യവസായം ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍ക്കുക തുടങ്ങിയ പദ്ധതികളും നടപ്പിലാക്കാന്‍ ആലോചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!