നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണ വേണ്ടെന്ന് കോടതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതെസമയം കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കുകയും ചെയ്തു.

കുറ്റപത്രം ചോര്‍ന്ന സംഭവം ഗൗരവതരമാണെന്നും അതേസമയം ഇത് അന്വേഷിക്കേണ്ടതില്ലെന്നും കോടതി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. കുറ്റപത്രത്തിലെ കാര്യങ്ങള്‍ പുറത്തായതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ കോടതി ശാസിക്കുകയും ചെയ്തു.

കുറ്റപത്രത്തില്‍ പറഞ്ഞ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു കേസിലെ പ്രതിയായിരുന്നു ദിലീപിന്റെ ആവശ്യം. കേസിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് അടച്ചിട്ട കോടതിയിലാണ് നടപടിക്രമങ്ങള്‍ നടന്നത്.

Share news
error: Content is protected !!
Scroll to Top