ശ്രീജിവിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷിക്കും;സമരം തുടരും ശ്രീജിത്ത്

തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീവിന്റെ മരണം സിബിഐ അന്വേഷിക്കും. ഇക്കാര്യത്തിലുള്ള കരട് വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. വിജ്ഞാപനം എംവി ജയരാജന്‍ സമരപ്പന്തലിലെത്തി ശ്രീജിത്തിന് നല്‍കി.

എന്നാല്‍ സമരം അവസാനിപ്പിക്കുന്നത് സിബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷമായിരിക്കുമെന്നും അത് നേരത്തെ താന്‍ പറഞ്ഞതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു. സിബിഐ അന്വേഷിണത്തിന്റെ വിജ്ഞാപനത്തോട് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം വൈകുന്നേരത്തോടെ പ്രതികരിക്കാമെന്നും ശ്രീജിത്ത് പറഞ്ഞു.

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിത കാല സമരം 771 ദിവസം പിന്നിട്ട വേളയിലാണ് ഈ തീരുമാനം.

Share news
error: Content is protected !!
Scroll to Top