കുവൈത്തില്‍ സ്വദേശിവത്കരണം;പുതിയ നിയമം ഉടന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം നിയമപരമാക്കാന്‍ സ്വദേശിവത്കരണ എംപ്ലോയ്‌മെന്റ് ഉന്നതതലസമിതി തുടക്കമിട്ടു. പാര്‍ലമെന്റ് അംഗം സാലെ അഷൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കായി 12,000 തൊഴിലവസരങ്ങളാണ് ഉടന്‍ കണ്ടെത്തേണ്ടത്.

ഇതുസംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മ്മാണ് ഉന്നതതല സമിതി, കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, പ്ലാനിംഗ് സുപ്രീം കൗണ്‍സില്‍ വകുപ്പ് മേധാവികള്‍, എണ്ണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ഇതില്‍ ആരോഗ്യമന്ത്രലായം, എണ്ണവകുപ്പ്, വിദ്യഭ്യാസം മുതലായ മേഖലകളില്‍ വിദേശികളുടെ സേവനം അനിവാര്യമാണെന്നും ഇത് കണക്കിലെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുള്ളതായും സാലെ ആഷൂര്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് അപ്രഖ്യാപിത നിതാഖാത്തിന് സമാനമായി അതിവേഗത്തിലാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശിവത്കരണം നടന്നുവരുന്നതും.

Share news
error: Content is protected !!
Scroll to Top