‘എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടുകൂടാ’;ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടോവിനോ തോമസ്

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌കൊണ്ട് നടന്‍ ടോവിനോ തോമസ് രംഗത്ത്. ഡല്‍ഹിയില്‍ ബിജെപി എം പി യും ദേശിയ റസ്ലിംഗ് ഫെഡ്‌റേഷന്‍ മുന്‍ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികതിക്രമ പരാതിയില്‍ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് സമരവുമായി മുന്നോട്ട് പോവുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടന്‍ ടോവിനോ തോമസ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടൊവിനെ പിന്തുണയറിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി അവര്‍ക്ക് ലഭിക്കാതെ പോയിക്കൂട, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായതുകൊണ്ട് ഇവര്‍ തഴയപ്പെടുന്നു…എന്നാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് ടൊവിനോ എഴുതിയിരിക്കുന്നത്.

നടി അപര്‍ണ ബാലമുരളിയും സംവിധായക അഞ്ജലി മേനോനും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയായി നേരത്തെ രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി ഇതിനോടകം രംഗത്ത് വന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top