സിനിമാഭിനയത്തിൽ നിന്ന് താത്കാലികമായി ഇടവേളഎടുക്കാൻ പോവുകയാണെന്ന് ബൊളീവുഡ് സൂപ്പർ സ്റ്റാർ അമീർ ഖാൻ.പഞ്ചാബി സിനിമയായ ‘ജാട്ട 3’ യുടെ ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴാണ് താരം ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയത്.
ഇനി അടുത്തോന്നും അഭിനയ രംഗത്തേക്ക് തിരിച്ച് വരില്ലെന്നും ഇനി സിനിമ പ്രഖ്യാപിക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലുമെടുക്കുമെന്നും താരം വെളിപ്പെടുത്തി.എല്ലാവരും വലിയ ആകാംഷയിലാണെന്നറിയാമെന്നും അതുകൊണ്ട് തന്നെ ഒരു കാര്യം അറിയിക്കുന്നെന്നും ഇനി ഈ അടുത്തൊന്നും ഒരു സിനിമ ചെയ്യുന്നില്ലെന്നും ഇപ്പോൾ കുടുംബത്തോടൊപ്പം വിശ്രമജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും മാനസികമായി തയ്യാറാവുമ്പോൾ തീർച്ചയായും താൻ ഒരു സിനിമ ചെയ്യുമെന്നും താരം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




