നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറി;അമ്മയ്ക്ക് പരാതി നല്‍കി വിന്‍സി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റില്‍ വെച്ചുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

താരസംഘടനയ്ക്കും ഫിലിം ചേംബറിനുമാണ് വിന്‍സി പരാതി നല്‍കിയിരിക്കുന്നത്.

ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈന്റെ പേര് അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വിന്‍സി പരാതിയുമായി രംഗത്തെത്തിയത്.

Share news
error: Content is protected !!
Scroll to Top