വയനാട് മാനന്തവാടിയില്‍ മരം മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പിച്ചംങ്കോട് ക്വാറി റോഡില്‍ കല്ലിപ്പാടത്ത് രാജേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തോണിച്ചാല്‍ ഗവണ്‍മെന്റ് കോളേജിന് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ നിന്നും മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. മുറിച്ച മരം താഴെ നില്‍ക്കുകയായിരുന്ന രാജേഷിന്റെ ദേഹത്തു വീഴുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷിനെ ഉടനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




