താനൂര്‍ ഓലപ്പീടികയില്‍ വേസ്റ്റ് ബിന്നുകള്‍ തകര്‍ത്തു;4 പേര്‍ പിടിയില്‍

താനൂര്‍: ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ മദ്യപസംഘം തകര്‍ത്തു. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. തിങ്കളാഴ്ച രാത്രിയാണ് താനൂര്‍ ഓലപ്പീടികയില്‍ നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളാണ് തകര്‍ത്തത്.

മദ്യപിച്ചെത്തിയ ഒരു സംഘം വേസ്റ്റ് ബിന്‍ തകര്‍ക്കുകയും മദ്യ കുപ്പികള്‍ റോഡില്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുപേരെ രാത്രിയിലും മറ്റ് രണ്ട് പേരെ ചൊവ്വാഴ്ച രാവിലെയും അറസ്റ്റ് ചെയ്തിരുന്നു.ഓലപ്പീടിക വാടിക്കല്‍ ഷെമീര്‍ (42),താനൂര്‍ വാടിക്കല്‍ അന്‍ഷാദ് (32),താനൂര്‍ തോണ്ടാംവളപ്പില്‍ അനില്‍കുമാര്‍ (അമ്പു-34),ഓലപീടിക മണ്ടോന്തുപറമ്പില്‍ ജിനീഷ്‌കുമാര്‍ (44) എന്നിവരാണ് പിടിയിലായത്.

താനൂര്‍ നഗരസഭയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top