ഉംറ നിര്‍വഹിച്ച് നടന്‍ ഷാരൂഖ് ഖാന്‍

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് നടന്‍ ഷാരൂഖ് ഖാന്‍.സൗദി അറേബ്യയിലെ സിനിമ ചിത്രീകരണത്തിന് ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്.

താരം ഉംറ നിര്‍വഹിക്കുന്ന ചിത്രം ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്ത് ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഹജ്ജ് നിര്‍വഹിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആണെന്നും.മകന്‍ അബ്രാമിനും മകള്‍ സുഹാനയ്ക്കും ഒപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നും താരം നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ദുന്‍കി എന്ന ചിത്രത്തിലെ ചിത്രീകരണത്തിനായാണ് ഷാറൂഖാന്‍ സൗദിയിലെത്തിയത്.ഉംറ നിര്‍വഹിച്ച ശേഷം അദ്ദേഹം ജിദ്ദയില്‍ നടന്നുവരുന്ന റെഡ് സി ഫിലിം ഫെസ്റ്റിവലിലും പങ്കെടുക്കുമെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top