തമിഴ് നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ ലോകേഷിനെ കണ്ടെത്തിയത്. തുടര്‍ന്ന്, കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നൂറ്റിയന്‍പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകേഷ് കടുത്ത മദ്യാസക്തിയിലേക്ക് എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ ലോകേഷ് ബാലതാരമായിരുന്നപ്പോള്‍ അഭിനയിച്ച മര്‍മദേശം എന്ന പരമ്പരയിലെ വേഷമാണ് ലോകേഷിന്റേതായി ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത്. പല കഥകള്‍ പറഞ്ഞ മിസ്റ്ററി ത്രില്ലര്‍ പരമ്പരയില്‍ വിടത്ത് കറുപ്പ് എന്ന ഭാഗത്തിലെ രാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അതില്‍ അവതരിപ്പിച്ചത്. 1996 ലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വിടത്ത് കറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പരമ്പരയുടെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയിരുന്നു. ലോകേഷിന് രണ്ട് കുട്ടികളും ഉണ്ട്.




