ശംസാദിനെ തിരൂരങ്ങാടി വലിയ ജുമാ അത്ത് പള്ളിയില്‍ എത്തിച്ച് തെളിവെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ കഴിഞ്ഞ മെയ് മാസം നടന്ന മോഷണത്തില്‍ പ്രതിയെ പൊലിസ് തെളിവെടുപ്പ് നടത്തി.
വയനാട് സുല്‍ത്താന്‍ബത്തേരി തൊവരിമല മൂര്‍ക്കന്‍ വീട്ടില്‍ ശംസാദ്(34)നെയാണ് തിരൂരങ്ങാടി പൊലിസ് തെളിവെടുപ്പ് നടത്തിയത്.

ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി പള്ളിയുടെ ഓഫീസില്‍ സൂക്ഷിച്ച ഒന്നേകാല്‍ ലക്ഷം രൂപയാണ് കവര്‍ന്നത്. ഇയാള്‍ക്കെതിരെ കേരളത്തിന് അകത്തും പുറത്തും നിരവധി പള്ളികളില്‍ നടത്തിയ മോഷണ കേസുകളുണ്ട്.

ഡിണ്ടിഗലില്‍ പള്ളിയിലെ മോഷണക്കേസില്‍ വേടസന്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിയെ തിരൂരങ്ങാടി തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തിരൂരങ്ങാടി എസ്.ഐ എന്‍.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലിസ് ആണ് തെളിവെടുപ്പ് നടത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top