ഭര്‍തൃവീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കിയതായി പരാതി

കൊല്ലം : ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്.

യുവതിയും കുഞ്ഞും രാത്രിയില്‍ കിടന്നത് വീടിന് പുറത്ത് സിറ്റൗട്ടില്‍ ആണ്. സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്.

അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ഇവര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ പൊലീസ് തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

Share news
error: Content is protected !!
Scroll to Top