Section

malabari-logo-mobile

നടന്‍ കൊല്ലം തുളസി തട്ടിപ്പിന് ഇരയായി; ലക്ഷങ്ങള്‍ തട്ടിയ അച്ഛനും മകനും പിടിയില്‍

HIGHLIGHTS : Father and son arrested for extorting lakhs by offering exorbitant interest

തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്.

വട്ടിയൂര്‍ക്കാവ് പ്രവര്‍ത്തിച്ചിരുന്ന ജി.ക്യാപിറ്റല്‍ എന്ന സ്ഥാപനം വഴിയാണ് അച്ഛനും മകനും സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷത്തിന് പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ വാഗ്ദാനം. നടന്‍ കൊല്ലം തുളസി ഉള്‍പ്പെടെ 200 ലധികം പേര്‍ ഇവിടെ പണം നിക്ഷേപിച്ചു. സന്തോഷും മകന്‍ ദീപകുമാണ് പണം വാങ്ങിയിരുന്നതും, പലിശ നല്‍കിയിരുന്നതും. ആദ്യം പണം ഇരട്ടിച്ച് കിട്ടിയപ്പോള്‍ ചിലര്‍ കൂടുതല്‍ നിക്ഷേപം നടത്തി. രണ്ട് വര്‍ഷം മുമ്പ് കിട്ടിയ പണവുമായി അച്ഛനും മകനും മുങ്ങി.

sameeksha-malabarinews

വട്ടിയൂര്‍ക്കാവ്, മ്യൂസിയം, ശ്രീകാര്യം സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരെ കുറിച്ചും അന്വേഷണം തുടരുകയാണ്. പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് നിക്ഷേപകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!