രണ്ടര വയസ്സുകാരിയുമായി കിണറ്റില്‍ ചാടി, കുഞ്ഞ് മരിച്ച സംഭവം; മാതാവിനെതിരെ കേസ്

മലപ്പുറം: പെരുമ്പടപ്പില്‍ രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് പൊലീസ് കേസെടുത്തത്.

ഹസീനയെയും മകള്‍ ഇശ മെഹറിനെയും ഇന്നലെ രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുടുംബപ്രശ്നം മൂലം ഹസീന കുഞ്ഞുമായി ഭര്‍തൃവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്നാണിപ്പോള്‍ കൊലക്കുറ്റത്തിന് കേസ്. നിലവില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് ഹസീന. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top