നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം. ക്രൂരന്‍, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ അനുശോചനം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top