നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

കൊച്ചി: നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

സമീപകാലത്ത് നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു ഹരീഷ് പേങ്ങന്‍.

അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഹരീഷിന്റെ സഹോദരി കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു.ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായിരുന്നു. ഇതിനായി സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടയിണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗം.

നോട്ട് ഔട്ടാണ് ഹരീഷ് ആദ്യമായി അഭിനയിച്ച ചിത്രം. മഹേഷിന്റെ പ്രതികാരം, ഹണി ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയഹേ, മിന്നല്‍ മുരളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. പൂക്കാലം എന്ന ചിത്രമാണ് അവസാനമായി റിലീസായ ചിത്രം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top