കെ.എസ്.യു സ്ഥാപക ദിനത്തില്‍ പഴയ കാല പ്രവര്‍ത്തകരുടെ സംഗമം നടത്തി

മണ്ണൂര്‍: കെ.എസ്.യുവിന്റെ 67-ാം ജന്‍മ ദിനത്തോടനുബന്ധിച്ച് മണ്ണൂര്‍ വളവില്‍ പഴയകാല കെ.എസ്.യു പ്രവര്‍ത്തകരുടെ സംഗമവും പതാക ഉയര്‍ത്തലും നടന്നു.

അഡ്വ: ജിനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അര്‍പിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഷഹബാസ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പ്രവീണ്‍ ശങ്കരത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.പി.ഷൈജു, സേവാദള്‍ ജില്ല സെക്രട്ടറി പട്ടയില്‍ സദാശിവന്‍, ഐ.എന്‍.ടി.യു.സി. ബ്ലോക്ക് പ്രസിഡണ്ട് പട്ടയില്‍ ബാബു, സൗരവ് ശിവന്‍, ബിജിത്ത് പിലാക്കാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.

മണ്ഡലം പ്രസിഡണ്ട് രാംനികേത് സ്വാഗതവും തുളസി ശങ്കര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top