Section

malabari-logo-mobile

അരികൊമ്പന്‍ ദൗത്യമായി തമിഴ്‌നാട് മുന്നോട്ട്

HIGHLIGHTS : Tamil Nadu goes ahead with Arikomban mission.

കമ്പം: അരികൊമ്പന്‍ ദൗത്യവുമായി തമിഴ്‌നാട് മുന്നോട്ട്. വേറ്റിനറി ഓഫീസര്‍ ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ദൗത്യം നിര്‍വ്വഹിക്കുന്നത്.ഇപ്പോള്‍ ആനയെ പിടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും മിഷന്‍ അരികൊമ്പന്‍ ടീമിലുണ്ട്.

ഷണ്മുഖ നദീതീരത്തുള്ള ഡാമിന് സമീപമുള്ള വനമേഖലയിലേക്കാണ് ഒടുവില്‍ അരികൊമ്പന്‍ പോയതെന്നാണ് വിവരം. ആനയെ കണ്ടെത്താന്‍ ആദിവാസികള്‍ ഉള്‍പ്പടെയുള്ള ടീം കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്.അരികൊമ്പനെ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.ആന സ്വയം ഉള്‍കാട്ടിലേക്ക് പോവുന്നുണ്ടോയെന്ന് നോക്കും ഇതുണ്ടായില്ലെങ്കിലെ മയക്കുവെടി വെക്കുക, പിടികൂടുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയുള്ളു.

sameeksha-malabarinews

ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ആനയെത്തതിരികാനുള്ള ശ്രമം നടത്തുന്നുണ്ട്. ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം.ഇതിനുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആനയുടെ മുന്നില്‍ പെട്ട് പരികേറ്റ പാല്‍രാജ് ഇന്ന് രാവിലെ മരണപെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!