രണ്ടാം വിവാഹം ആഘോഷമാക്കി ആസിഫ് അലിയും സമയും

പത്താം വിവാഹ വാര്‍ഷികം ഗംഭീരമായി ഘോഷിച്ച് കൊണ്ട് നടന്‍ ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കുമൊപ്പം പത്താം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തി സന്തോഷം പങ്കുവെച്ചു.

ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഗണപതി, ബാലു വര്‍ഗീസ്, അസ്‌കര്‍ അലി എന്നീ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ചിത്രീകരിച്ച സ്റ്റുഡിയോ 360 ആസിഫ് അലിയും സെമയും വീണ്ടും വിവാഹിതരായി എന്ന് ക്യാപ്ഷന്‍ കൊടുത്ത് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

2013 ലായിരുന്നു ഇരുവരുടെയും വിവാഹം. തലശ്ശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചയിരുന്നു വാര്‍ഷികഘോഷം നടത്തിയത്.’ പൊളിച്ചടുക്കി തലയും കുത്തി നിന്ന് ‘ എന്ന ഹാഷ് ടാഗോടെയാണ് ആസിഫ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top