Section

malabari-logo-mobile

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

HIGHLIGHTS : Charged more than MRP: District Consumer Commission orders Rs 10,000 fine

എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മ്മല്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്‍ നടപടിയെടുത്തത്. സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ‘കോള്‍ഗേറ്റ്’ ടൂത്ത് പേസ്റ്റ് വാങ്ങിയത്. എം.ആര്‍.പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ സാധനം നല്‍കാനാകുവെന്നും പരാതിക്കാരന് വേണമെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

സ്‌കാനര്‍ ഉപയോഗിച്ചു നല്‍കുന്ന ബില്ലായതിനാല്‍ ബില്ലില്‍ പിഴവില്ലെന്നും പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നല്‍കിയ കോള്‍ഗേറ്റ് അല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജപരാതി നല്‍കിയതാണെന്നുമാണ് എതിര്‍കക്ഷി ബോധിപ്പിച്ചത്. മാത്രമല്ല സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളോട് പെരുമാറുന്നത് സംബന്ധിച്ച് പരിശീലനം നല്‍കാറുണ്ടെന്നും ബോധിപ്പിച്ചു. എന്നാല്‍ പരാതിക്കാരന്റെ അനുഭവം ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുത് എന്നിതിന്റെ ഉദാഹരണമാണെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അധിക വില ഈടാക്കിയത് തിരിച്ചു നല്‍കുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.

sameeksha-malabarinews

കോടതി ചെലവ് ഇനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കണമെന്നും അല്ലാത്ത പക്ഷം ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!