നടന്‍ അനില്‍ മുരളി വിടവാങ്ങി

Actor Anil Murali passed away നടന്‍ അനില്‍ മുരളി വിടവാങ്ങി

എറണാകുളം: നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദേഹം മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അദേഹം പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, അയാളും ഞാനും തമ്മില്‍, റണ്‍ ബേബി റണ്‍, വാല്‍ക്കണ്ണാടി, ലയണ്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ഫോറന്‍സിക് ജോസഫ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.

ഭാര്യ: സുമ. മക്കള്‍: അരുന്ധതി, ആദിത്യ