താനൂരിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ചലച്ചിത്ര പ്രവര്‍ത്തകരുടെ പെരുന്നാള്‍ സമ്മാനം

താനൂര്‍: പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ പെരുന്നാള്‍ സമ്മാനം. നടന്മാരായ കുഞ്ചാക്കോ ബോബന്റേയും ജോജു ജോര്‍ജിന്റെയും സഹകരണത്തോടെ ടീം ബാദുഷ ലവേഴ്‌സ് അസോസിയേഷനാണ് പെരുന്നാള്‍ കിറ്റ് സംഘടിപ്പിച്ചത്.

താനൂര്‍ തീരദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ട്രോമാകെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇത് വിതരണം ചെയ്തത്.

സി.ഐ പി പ്രമോദ് ട്രോമാകെയര്‍ വളണ്ടിയര്‍ ജയ്‌സല്‍ താനൂരിന് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ എസ്.ഐ നവീന്‍ ഷാജ്, ഹമദ് ബിന്‍ ബാബ, അസ്ലം പുല്ലേപ്പടി, ശിവപ്രസാദ് ഒറ്റപ്പാലം, ചലച്ചിത്ര പ്രവര്‍ത്തകനായ അമീര്‍ താനൂര്‍, പൊതുപ്രവര്‍ത്തകനായ അഷ്റഫ് ഉണ്ണ്യാല്‍ എന്നിവര്‍ കിറ്റുകളുടെ വിതരണത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top