തിരുവനന്തപുരം: പ്രതിപക്ഷ തോവിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ എല്ലാ ബൂത്തുകളിലും ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
ജനക്ഷേമ പരിപാടികള്‍ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷനേതാവിന്റേത് എന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോദ് പറഞ്ഞു.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്കാണ് നീട്ടിയത്. വിഷു , ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്.




