Section

malabari-logo-mobile

കടലുണ്ടിപുഴയില്‍ ചാടിയ പ്രതിയെ അതിസാഹസികമായി പിടികൂടി പരപ്പനങ്ങാടി പോലീസ്; പിടിയിലായത് വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി

HIGHLIGHTS : പരപ്പനങ്ങാടി: കഴിഞ്ഞദിവസം വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പട...

പരപ്പനങ്ങാടി: കഴിഞ്ഞദിവസം വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഇസ്മായിലാണ് പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ വള്ളിക്കുന്ന് കച്ചേരിക്കുന്നിലാണ് താമസം

ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസിനെ കണ്ട് ഇയാള്‍ രക്ഷപ്പെടാനായി കടലുണ്ടിപുഴയിലേക്ക് ചാടി നീന്തി. ഏറെ അപകടം പിടിച്ച പുഴ കടലിനോട് ചേരുന്ന അഴിമുഖത്തെ ഒരു കല്ലില്‍ പിടിച്ചു നിന്നയാളെ അതിസാഹസികമായാണ് പോലീസ് രക്ഷപ്പെടുത്തിയത്.  ഏറെ നേരം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടിച്ചത്. ഇയാളെ രക്ഷപ്പെടുത്താന്‍ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചുവെങ്കിലും ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്നതന്നെ ഇയാളെ പിടികൂടുകയായിരുന്നു. പ്രതി പുഴയില്‍ ചാടിയ വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പാലത്തിലും പരിസരത്തും തടിച്ചുകൂടിയത്.

sameeksha-malabarinews

വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ ബുഷറ കാട്ടുങ്ങല്‍ പറമ്പിന്റെ വീട്ട് മുറ്റ് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം കത്തിച്ചത്. പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന ദിവസം ഇയാള്‍ പെട്രോളുമായി ഇവിടേക്ക് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചുവെന്നാണ് വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!