HIGHLIGHTS : Accused who tried to kill housewife who refused marriage proposal arrested
കോഴിക്കോട്: വിവാഹാഭ്യര്‍ത്ഥന നിരസച്ചതിന് വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി.കോഴിക്കോട് അത്തോളിയിലായിരുന്നു സംഭവം നടന്നത്. വെള്ളയില്‍ സ്വദേശി കൊടക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന മഷൂദ്(33)ആണ് അത്തോളി പോലീസിന്റെ പിടിയിലായത്.
അത്തോളി സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച 7.30 ഓടെയാണ് സംഭവം ഉണ്ടായത്.
യുവതി ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങിവരുന്ന സമയത്ത് വീടിനു സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.