ഖത്തറില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

HIGHLIGHTS : Two people, including a native of Kannur, died in a car accident in Qatar

ദോഹ:ഖത്തറില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ചോലയില്‍ രഹനാസ്(43), നേപ്പാള്‍ പൗരന്‍ മണ്ഡല്‍ സകല്‍ ദേവ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു നേപ്പാള്‍ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്.

ഖത്തറിലെ സ്റ്റാര്‍ വാള്‍ട്ട് കമ്പനിയിലെ ജീവനക്കാരായിരുന്ന ഇവര്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാനായി പോകുന്നതിനിടെ നിര്‍ത്തിയിട്ട ട്രെയിലറിന് പിറകില്‍ ഇവരുടെ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

വരട്ടിയോടന്‍ അബ്ദുല്‍ വഹിദിന്റെയും ചോലയില്‍ ഖദീജയുടെയും മകനാണ് രഹ്നാസ്.ഭാര്യ:ശരീഫ. മക്കള്‍:മിന്ഹ ഫാത്തിമ, സൈനുല്‍ ഫാരിസ്, സാഖിഫ് ഐമന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!