കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

കോഴിക്കോട്: കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ അന്തര്‍ജില്ല മോഷ്ടാവിനെ പിടി കുടി. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളില്‍ ഉള്‍പ്പെട്ട തൃശൂര്‍ വാടാനപ്പള്ളി ബാദുഷ(30)യെയാണ് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, രാജേഷ് ചൈതന്യ, ഷാഫി പറമ്പത്ത്, പ്രശാന്ത് കുമാര്‍, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാട്ടുപറമ്പില്‍വച്ച് ബസില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളവുകേസില്‍ തെളിവെടുപ്പി നായി ആലപ്പുഴ ജില്ലയിലെ ത്തിച്ചപ്പോഴാണ് ഇയാള്‍ രക്ഷ പ്പെട്ടത്. പിടികൂടിയ പ്രതിയെ മതിലകം പൊലീസിന് ഉടനെ കൈമാറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top